ഡിറ്റക്റ്റീവ് പ്രഭാകരനുമായി ജൂഡ് ആന്റണി ജോസഫ്?; ഒരുങ്ങുന്നത് വമ്പൻ ചിത്രം

Advertisement

കേരളത്തിലുണ്ടായ വെള്ളപൊക്കത്തിന്റെ കഥ പറഞ്ഞ 2018 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. 175 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, വിനീത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിട്ടിരുന്നു. ഇതിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കാൻ പോകുന്ന ചിത്രമേതായിരിക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ട് നാളേറെയായി. തമിഴിലെ വമ്പൻ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആയി ചേർന്ന് ഒരു വമ്പൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂഡ് എന്ന വാർത്ത ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരുന്നു. വിക്രം, നിവിൻ പോളി, കിച്ച സുദീപ്, വിജയ് സേതുപതി, രശ്‌മിക മന്ദാന എന്നിവരുടെ പേരുകൾ ഈ പാൻ ഇന്ത്യൻ ചിത്രവുമായി ബന്ധപ്പെട്ട് കേട്ടെങ്കിലും താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഒഫീഷ്യലായി പുറത്ത് വന്നിട്ടില്ല. എന്നാലിപ്പോഴിതാ, ഇതിന് മുൻപ് മറ്റൊരു വമ്പൻ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂഡ് ആന്റണി എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ആസിഫ് അലിയെ നായകനാക്കി ഡിറ്റക്റ്റീവ് പ്രഭാകരൻ എന്ന ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂഡ് എന്നാണ് സൂചന. ഒരു സാധാരണക്കാരൻ ഡിറ്റക്റ്റീവ് ആവുന്ന കഥ പറയുന്ന ജി ആർ ഇന്ദുഗോപന്റെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുകയെന്ന സൂചനയുണ്ട്. 1990 കളിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ത്രില്ലർ ആയിരിക്കുമെന്നാണ് വാർത്തകൾ പറയുന്നത്. ഏതായാലും ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിവിൻ പോളി നായകനായി എത്തുന്ന ഒരു വമ്പൻ ചിത്രവും ജൂഡ് ആന്റണി പ്ലാൻ ചെയ്യുന്നുണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്. ഏതായാലും 2018 ന്റെ മഹാവിജയത്തോടെ കൈനിറയെ ചിത്രങ്ങളുമായി ഈ സംവിധായകൻ തിരക്കിലാണെന്നാണ് സൂചന

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close