മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

Advertisement

ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഒന്നാണ് വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് ഒരുക്കിയ മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തെ കുറിച്ച് നടൻ ഇടവേള ബാബു നടത്തിയ പരാമർശം. കഴിഞ്ഞ വർഷം റിലീസ് ചെയ്തു ഹിറ്റായ ഈ ചിത്രം ഈ കഴിഞ്ഞ ജനുവരി പതിമൂന്നിനാണ് ഒറ്റിറ്റി റിലീസായത്. ഇതിലെ കഥാപാത്ര സൃഷ്ടിക്കും ഇതിൽ കഥ പറഞ്ഞിരിക്കുന്ന രീതിക്കും വലിയ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. പരമ്പരാഗതമായി സിനിമയിൽ പിന്തുടർന്ന് വന്ന നായക സങ്കൽപ്പങ്ങളെ വരെ തച്ചുടക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയത്. എന്നാൽ ഈ ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും ഇതിനൊക്കെ ആരാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതെന്നും ചോദിച്ചാണ് ഇടവേള ബാബു രംഗത്ത് വന്നത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ ഈ പരാമർശം ഉണ്ടായത്.

ഇതിലെ നായിക പറയുന്ന ഭാഷ പുറത്ത് പറയാൻ പറ്റില്ല എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ഇത് ഹിറ്റായ ചിത്രമാണെന്നും, അപ്പോൾ പ്രേക്ഷകർക്കാണോ സിനിമക്കാർക്കാണോ മൂല്യച്യുതി സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പറ്റില്ല എന്നും, ഒട്ടേറെ പേര് ഒഴിഞ്ഞു മാറിയ ശേഷം വിനീത് ശ്രീനിവാസൻ ഇത് ചെയ്തത്, ഇതിന്റെ സംവിധായകൻ വിനീതിന്റെ അസിസ്റ്റന്റ് ആയിരുന്നത് കൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ഏതായാലും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ വിമർശനമാണ് ഈ പരാമർശത്തിന് ഇടവേള ബാബു നേരിടുന്നത്. സിനിമയെ മനസ്സിലാക്കാൻ പോലും കഴിയാത്ത ഒരാളാണ് ഇടവേള ബാബു എന്ന് സോഷ്യൽ മീഡിയ പറയുന്നു. അഭിനവ് സുന്ദർ നായകിന് പൂർണ്ണ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close