വാലിബനായി മോഹൻലാൽ ഇന്ന് മുതൽ ക്യാമറക്ക് മുന്നിൽ; വമ്പൻ ബഡ്ജറ്റിൽ ലിജോ ജോസ് പെല്ലിശേരി ചിത്രം ആരംഭിക്കുന്നു; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം ഇന്ന് മുതൽ ആരംഭിക്കും. ഈ ചിത്രത്തിൽ അഭിനയിക്കാൻ ഇന്നലെ വൈകുന്നേരത്തോടെ മോഹൻലാൽ രാജസ്ഥാനിൽ എത്തിച്ചേർന്നു. രാജസ്ഥാനിലെ ജോധ്പുർ എയർപോർട്ടിലാണ് മോഹൻലാൽ ഇന്നലെ വന്നിറങ്ങിയത്. ജയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. സിനിമയുടെ ഏറിയ ഭാഗവും രാജസ്ഥാനിൽ തന്നെ ഷൂട്ട് ചെയ്യുന്ന ഇതിന് ഒരു കൊച്ചി ഷെഡ്യൂളും ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ രാജസ്ഥാനിലെ പരമ്പരാഗതമായ രീതിയിലാണ് അവിടെയെത്തി ചേർന്ന മോഹൻലാലിനെ സ്വീകരിച്ചത്. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വാലിബൻ ആയി ഇന്ന് മുതൽ തന്നെ മോഹൻലാൽ ക്യാമറക്ക് മുന്നിലെത്തും. സൂപ്പർ ഹിറ്റ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്.

ലിജോയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്നുണ്ട്. ഒരു മാസ്സ് പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ്. ഗുസ്‍തിയുടെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കെ ജി എഫ്, കാന്താര ഏന്നീ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോർ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നീ സാങ്കേതിക പ്രവർത്തകരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close