സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ ‘എസ്ഡിടി18’

Advertisement

‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് കെ പി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന് ‘എസ്ഡിടി18’ എന്നാണ് താൽകാലികമായ് പേര് നൽകിയിരിക്കുന്നത്. പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പീരിയോഡിക് ഡ്രാമയിൽ ശക്തമായൊരു കഥാപാത്രത്തെയാണ് സായ് ദുർഘ തേജ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ഷെഡ്യൂളിന് മാത്രമായ് പ്രത്യേകം നിർമ്മിച്ച ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായിട്ടാണ് ‘എസ്ഡിടി18’ ഒരുങ്ങുന്നത്.

Advertisement

തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന് ശേഷം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയാണ് ‘എസ്ഡിടി18’. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close