ആന അലറലോടലറൽ: വിനീത് ശ്രീനിവാസന്റെ നായികയായി അനു സിതാര എത്തുന്നു

Advertisement

വിനീത് ശ്രീനിവാസൻ നമ്മുക്ക് ഈ വർഷം രണ്ടു ചിത്രങ്ങൾ ഇതിനോടകം ഒരു നടനെന്ന നിലയിൽ സമ്മാനിച്ച് കഴിഞ്ഞു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത് എബി എന്ന ചിത്രവും, അതുപോലെ തന്നെ ലിയോ തദേവൂസ് സംവിധാനം ചെയ്ത ഒരു സിനിമാക്കാരൻ എന്ന ചിത്രവുമാണ് വിനീത് നായകനായി ഈ വർഷം തീയേറ്ററുകളിൽ എത്തിയത്.

ഈ രണ്ടു ചിത്രങ്ങളും തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രങ്ങൾ അല്ലെങ്കിലും അതിന്റെ പ്രമേയത്തിലും അവതരണത്തിലും അതുപോലെ തന്നെ വിനീത് ശ്രീനിവാസന്റെ മികച്ച പ്രകടനം കൊണ്ടും വ്യത്യസ്തത പുലർത്തുകയും ശ്രദ്ധ നേടുകയും ചെയ്ത ചിത്രങ്ങൾ ആണ്.

Advertisement

ഇതാ ഇപ്പോൾ വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രവുമായി വരാൻ ഒരുങ്ങുകയാണ്. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രദ്ധ നേടുന്നത് ഇതിന്റെ കൗതുകകരമായ പേര് കൊണ്ടാണ്. ആന അലറലോടലറൽ എന്നാണ് ഈ ചിത്രത്തിന്റെ പേര്.

ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ നായികയായി മാറി കൊണ്ടിരിക്കുന്ന അനു സിത്താരയാണ് ഈ ആക്ഷേപ ഹാസ്യ ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായിക ആയെത്തുന്നത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം എന്നീ രണ്ടു ചിത്രങ്ങൾ അനു സിതാര നായിക ആയി ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഇതിൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻ തോട്ടത്തിലെ പ്രകടനം അനു സിത്താരക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടി കൊടുത്തു.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആന അലറലോടലറൽ എന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രത്തിൽ ഒരു സമ്പൂർണ്ണ ഹാസ്യ രസ പ്രാധാന്യമുള്ള ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. സിബി തോട്ടുപുറവും നെവിസ് സേവിയറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close