ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ‘പൈങ്കിളി’

Advertisement

നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് പൈങ്കിളി. ജോസ് കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന്‍ ആണ്. ഷെയിന്‍ നിഗം ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി പൂര്‍ണ്ണമായും ഒരു റൊമാന്‍റിക്ക് ചിത്രമായിരിക്കും ഇത്.

ഹാസ്യത്തിനും പ്രണയത്തിനും പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും. പ്രവീണ്‍ ബാലകൃഷ്ണനാണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement

മസാല കോഫീ ബാന്‍ഡ് അംഗമായ വരുണ്‍ സുനില്‍ ആണ് പൈങ്കിളിയുടെ സംഗീതം ഒരുക്കുന്നത്. അയ്യൂബ് ഖാന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close