അസഹനീയം തന്നെ ജഗദീഷേട്ടാ ഈ ജിമിക്കി കമ്മല്‍..

Advertisement

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുന്ന കോമഡി താരമായിരുന്നു ജഗദീഷ്. അപ്പുക്കുട്ടനും മായിന്‍കുട്ടിയുമൊക്കെ ഇപ്പോളും പ്രേക്ഷകരെ ചിരി ഉണര്‍ത്തുന്നതാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജഗദീഷ് സ്വയം പരിഹാസ്യനായി മാറുന്ന കാഴ്ചയാണ് ചാനലുകളിലൂടെ കാണാന്‍ കഴിയുന്നത്.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലെ ജഡ്ജായി വന്ന്‍ പ്രേക്ഷകരുടെ ഇടയില്‍ പരിഹാസ കഥാപാത്രമായി കൊണ്ടിരിക്കുകയാണ് ജഗദീഷ്. കോമഡി സ്റ്റാര്‍സിലെ സ്റ്റേജില്‍ പാട്ട് പാടിയും ഡാന്‍സ് കളിച്ചും ഒട്ടേറെ ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും ജഗദീഷ് പിന്നോട്ടില്ല എന്ന്‍ തന്നെയാണ്.

Advertisement

ഈ വര്‍ഷത്തെ ഏറ്റവും സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ജിമിക്കി കമ്മല്‍’ ആണ് ജഗദീഷിന്‍റെ പുതിയ ഇര. റിമി ടോമിക്കൊപ്പം ജഗദീഷ് പാടിയ ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍റിങ് ആണ്.

യൂടൂബ് ട്രെന്‍റിങ്ങില്‍ നാലാം സ്ഥാനമാണ് ഇപ്പോള്‍ ജഗദീഷിന്‍റെ ജിമിക്കി കമ്മലിന്. 7000 ഡിസ് ലൈക്കാണ് ഇതുവരെ ഈ വീഡിയോയ്ക്ക് കിട്ടിയത്. ആകെ ഉള്ള ലൈക്ക് വെറും 690 മാത്രം.

വീഡിയോയുടെ അടിയില്‍ ആരാധകര്‍ ട്രോള്‍ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്. ജഗദീഷ് ഇതൊക്കെ കാണുന്നുണ്ടെങ്കില്‍ അദ്ദേഹത്തോട് ഒരു കാര്യം.. അസഹനീയം ജഗദീഷേട്ടാ ഈ ജിമിക്കി കമ്മല്‍.. അപ്പുക്കുട്ടനെയും മായിന്‍കുട്ടിയും ഇപ്പോളും മനസിലുണ്ട്. ആ വിഗ്രഹങ്ങള്‍ തച്ചുടക്കരുത്.

വീഡിയോ കാണാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close