സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !!

Advertisement

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന്‍ മാത്രമല്ല ചിത്രത്തിന്‍റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു.

വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് ലഭിച്ചത്. ആളുകളെ ചിത്രം നിരാശപ്പെടുത്തി എന്നറിഞ്ഞതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സോളോയുടെ ക്ലൈമാക്സ് മാറ്റുകയുണ്ടായി.

Advertisement

ഇന്നലെ മുതല്‍ എഡിറ്റ് ചെയ്ത സോളോ ആണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്‍റെ അറിവോടെ അല്ല എന്ന്‍ പറഞ്ഞു കൊണ്ട് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ കാര്യം സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തന്നെ പ്രേക്ഷകരെ അറിയിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close