
മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് സംവിധായകന് ഉള്ളത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഈ ചിത്രം സ്വീകരിക്കും എന്ന വിശ്വാസം സംവിധായകന്‍ പങ്ക് വെക്കുന്നു.
“സിനിമ എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടി ഉള്ളതാണ്, അത് കൊണ്ട് തന്നെ തരംഗം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന്‍ ചിരിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ള ഒരു സിനിമ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.” തരംഗത്തെ കുറിച്ച് ഡൊമിനിക്ക് അരുണ്‍ പറയുന്നു.
വെര്‍ബല്‍ കോമഡികള്‍ ഇല്ലാതെ സീറ്റുവേഷന്‍ അനുസരിച്ചുള്ള കോമഡികള്‍ ആണ് തരംഗത്തില്‍ ഉള്ളത് എന്നാണ് സംവിധായകന്‍ പറയുന്നത്. പ്രേക്ഷകരെ മുഴുനീള ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന്‍ സംവിധായകന്‍ ഉറപ്പ് നല്‍കുന്നു.
എസ്രയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തരംഗം. എസ്രയില്‍ സീരിയസ് വേഷം ആയിരുന്നെങ്കില്‍ തരംഗത്തില്‍ എത്തുമ്പോള്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക്.