ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു

Advertisement

മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു. കര്‍വാന്‍ എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രശസ്ഥ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും അഭിനയിക്കുന്നു. ഗേള്‍ ഇന്‍ ദി സിറ്റി പോലുള്ള വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

കഴിഞ്ഞ ദിവസം കര്‍വാന്‍റെ ഷൂട്ടിങ്ങ് ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയിലും കൊച്ചിയിലും മുംബൈയിലുമാണ്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Advertisement

ബോളിവുസ് സംവിധായകന്‍ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്‍റെ വേഷത്തിനായി ആദ്യം അഭിഷേക് ബച്ചനെയായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തത് പിന്നീട് ഈ അവസരം ദുല്‍ഖറിനെ തേടിയെത്തുകയായിരുന്നു.

ബാംഗ്ലൂര്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

രണ്ടു ചിത്രങ്ങളാണ് ദുല്‍ഖറിന്‍റേതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രം സോളോ, സൌബിന്‍ ഷാഹിര്‍ ഒരുക്കുന്ന പറവ എന്നിവ അടുത്ത മാസങ്ങളിലായി തിയേറ്ററുകളില്‍ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close