എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം..

Advertisement

മലയാള സിനിമയിലെ വമ്പന്‍ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സില്‍ നിന്നും പുതിയൊരു സിനിമ ഒരുങ്ങുകയാണ്. ലില്ലി എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തിന് പിന്നില്‍ ഒരു കൂട്ടം ചെറുപ്പക്കാരാണ് അണിനിരക്കുന്നത്. ലില്ലിയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.

പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാനായി ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ പുത്തന്‍ സംരംഭമായ ഇ ഫോര്‍ എക്സ്പെരിമെന്‍റിന്‍റെ ബാനറിലാണ് ലില്ലി ഒരുങ്ങുന്നത്.

Advertisement

എസ്ര, ഗോദാ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ശേഷം ഇ ഫോര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ലില്ലി. നവാഗതനായ സംവിധായകന്‍ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആര്യന്‍ മേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

പുതുമുഖം ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്ര, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുഷീന്‍ ശ്യാമാണ് ലില്ലിയ്ക്ക് വേണ്ടി മ്യൂസിക്ക് ഒരുക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close