2015ലെ ഓണം പ്രേമം സ്റ്റൈലില്‍, ഈ വര്‍ഷം ക്യൂന്‍ സ്റ്റൈലില്‍

Advertisement

2015ലെ ഓണം മലയാളികള്‍ ഒരിയ്ക്കലും മറക്കില്ല. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും കേരളത്തില്‍ എങ്ങും നിറഞ്ഞു നിന്നത് ആ ഓണക്കാലത്ത് ആയിരുന്നു. പ്രേമത്തിലെ നിവിന്‍ പോളിയുടെ സ്റ്റൈല്‍ അനുകരിച്ച് ആയിരുന്നു കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമായി കുട്ടികളും കോളേജ് വിദ്യാര്‍ഥികളും ഓണം ആഘോഷിച്ചത്.

വീണ്ടുമൊരു ഓണക്കാലം വന്നെത്തി, ഓണാഘോഷങ്ങളും. ഇത്തവണ കോളേജുകളിലെ ട്രെന്‍റ് ക്യൂന്‍ സ്റ്റൈല്‍ ആണ്. ക്യൂനിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പോലെ വിദ്യാര്‍ഥികള്‍ വയലറ്റ്-നീല കുര്‍ത്തയും വെള്ള മുണ്ടുമായാണ് കോളേജുകളില്‍ എത്തിയത്.

Advertisement

2 വര്‍ഷം മുന്നേ ശ്രീ ബുദ്ധ കോളേജിലെ മെക്കാനിക്കന്‍ ഡിപ്പാര്‍ട്മെന്‍റിലെ കുട്ടികള്‍ നടത്തിയ ഓണാഘോഷത്തിന്‍റെ ചിത്രത്തില്‍ നിന്നുമാണ് ക്യൂന്‍ എന്ന സിനിമയുണ്ടാകുന്നത്.

മെക്കിലെ കുട്ടികള്‍ക്ക് ഒപ്പം ക്ലാസ്സിലെ ഏക പെണ്‍കുട്ടി ചുവന്ന സാരിയുമുടുത്ത് വരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതേ തുടര്‍ന്നാണ് ‘മെക്ക് റാണി’ എന്ന ആശയത്തില്‍ ക്യൂന്‍ ഉണ്ടാകുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പെ റിലീസ് ചെയ്ത ക്യൂനിന്‍റെ ട്രൈലര്‍ യൂടൂബിള്‍ 20 ലക്ഷത്തോളം ആളുകളാണ് കണ്ടത്. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം തൃശ്ശൂര്‍ GEC കോളേജില്‍ നടക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close