7 ദിനം കൊണ്ട് 50 കോടി ക്ലബ്ബ്‌ : തീയേറ്ററുകളിൽ ആവേശമായി ‘2018’

Advertisement

വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ‘ 2018 ‘ ഉം വരികയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി വലിയ പ്രമോഷനുകൾ ഒന്നുമില്ലാതെ തീയറ്ററുകളിലെത്തി വമ്പിച്ച വിജയം നേടിയ ചിത്രം ഇപ്പോഴിതാ വെറും ഏഴു ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ , ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി,വിനീത് ശ്രീനിവാസൻ,അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കേരളം വിറങ്ങലിച്ച പ്രളയ കാലത്തെ അടിസ്ഥാനമാക്കി അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചു. നോബിൾ പോളാണ് സംഗീതം ഒരുക്കിയത്. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisement

ചിത്രം അന്‍പത് കോടി കലക്‌ഷൻ പിന്നിട്ട സന്തോഷം നടൻ ആസിഫ് അലിയും സോഷ്യൽ മീഡിയയിയിലൂടെ പങ്കുവച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുന്നതോടെ നിലവിലുള്ള കലക്‌ഷനിൽ കാര്യമായ വർധനവ് ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. കൂടാതെ അടുത്ത ശനിയാഴ്ചയും ഞായറാഴ്ചയുമായി വമ്പിച്ച ബുക്കിംഗ് ചിത്രത്തിനുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close