
ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്. കേരളത്തിന് പുറത്തു നിന്നും ചിത്രം 5 കോടിയിലധികം കളക്ഷന്‍ നേടുകയുണ്ടായി.
എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന്‍റെ കലക്ഷനെ വെറും 15 ദിവസം കൊണ്ട് പിന്നിലാക്കിയിരിക്കുകയാണ് പറവ. കേരളത്തില്‍ നിന്നും മാത്രം 17.2 കോടിയാണ് പറവ 15 ദിവസം കൊണ്ട് നേടിയത്.
രാമലീലയുടെ റിലീസോടെ പറവയുടെ കുതിപ്പിന്‍റെ ശക്തി കുറഞ്ഞെങ്കിലും നിലവിലുള്ള തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ ഇപ്പോളും പറവയ്ക്ക് ലഭിക്കുന്നുണ്ട്.
സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ നിര്‍മ്മിച്ചിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.