
Advertisement
കൊച്ചിയില്‍ പ്രമുഖ സിനിമ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തടവുകാരനായ ദിലീപിന് വീട്ടില്‍ പോകാന്‍ അനുമതി. ദിലീപിന്‍റെ അച്ഛന്‍റെ ശ്രാദ്ധത്തിന് ബലിയിടാനായി വീട്ടില്‍ പോകാനാണ് കോടതി അനുമതി നല്‍കിയത്. ദിലീപിന്‍റെ അപേക്ഷ പരിഗണിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഈ അനുമതി നല്‍കിയത്.
തന്‍റെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിയിടല്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അനുമതിയുള്ളത്.
Advertisement
രണ്ട് മണിക്കൂര്‍ സമയമാണ് ദിലീപിന് കോടതി അനുവദിച്ചിട്ടുള്ളത്. ബുധനാഴ്ച തന്‍റെ വസതിയിലെത്തി ബലിയിടല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങണം.