വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍

Advertisement

ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്.

Advertisement

ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്.

വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു ദിവസം കൊണ്ട് 5.8 കോടി കലക്ഷനാണ് ചിത്രം നേടിയത്.

ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്‍റെ മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. 2017ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി കലക്ഷന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്നു വന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡര്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി.

മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ലാല്‍ ജോസ് ആണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്‍റെ പുസ്തകം.

Advertisement

Press ESC to close