ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന്

Advertisement

ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍ ആബ്രിഡ് ഷൈന്‍ ഒരുക്കുന്ന സിനിമയായത് കൊണ്ട് തന്നെ പൂമരത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. ഒപ്പം “പൂമരപ്പാട്ട്” ഉണ്ടാക്കിയ തരംഗവും ചിത്രത്തിനുള്ള കാത്തിരിപ്പിന് കാരണമായി.

നടന്‍ ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റെയും എന്നീ സിനിമകളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായി മാറുന്നത്.

Advertisement

ഒരു പക്ക കഥൈ എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് റിലീസ് വൈകി. തുടര്‍ന്ന് വന്ന മീന്‍ കുഴമ്പും മണ്‍പാനയുമാണ് കാളിദാസ് നായകനായി തിയേറ്ററുകളില്‍ എത്തിയ ആദ്യ ചിത്രം. ബോക്സോഫീസില്‍ വലിയ ഹിറ്റായി മാറാന്‍ പക്ഷേ മീന്‍ കുഴമ്പും മണ്‍പാനയ്ക്കും കഴിഞ്ഞില്ല.

Kalidas Jayaram, Poomaram Release Date, Poomaram movie

ഒട്ടേറെ പുതുമുഖങ്ങളാണ് പൂമരത്തില്‍ കാളിദാസിന് ഒപ്പം അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

പൂമരം കാളിദാസ് ജയറാമും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് ഇടയില്‍ സ്വന്താമായൊരു സ്ഥാനം ഉണ്ടാക്കാന്‍ കാളിദാസിന് കഴിയുമോ എന്ന്‍ കാത്തിരുന്ന് കാണാം.

Advertisement

Press ESC to close