കടൽത്തിരകളോടലിഞ്ഞു ചേർന്ന് റിമ കല്ലിങ്കൽ; വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളായ റിമ കല്ലിങ്കൽ ഒരു നർത്തകിയായും മോഡലായും തിളങ്ങുന്ന താരമാണ്. നിർമ്മാതാവ് കൂടിയായ റിമ ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് ഇതിനോടകം തന്നെ എത്തിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റിമ. റിമയുടെ ചിത്രങ്ങളും ഡാൻസ് വീഡിയോകളും മേക്കോവറുകളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഇപ്പോഴിതാ റിമയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്ന ജെയ്സൺ മദാനി എന്ന ഫോട്ടോഗ്രാഫർ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ അവ പങ്കു വെച്ചിരിക്കുന്നതും. കടൽത്തീരത്താണ് റിമയുടെ ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കടൽത്തിരകളിൽ കുതിർന്ന സ്റ്റൈലിഷ് വേഷത്തിലുള്ള റിമയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.

കൊഞ്ചിത ജോൺ ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി റിമയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ റിമ മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യു സി സി യുടെ പ്രധാന പ്രവർത്തകരിലൊരാളുമാണ്. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച റിമ കല്ലിങ്കൽ പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് നമ്മുക്ക് കാണിച്ചു തന്നു. നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, സക്കറിയയുടെ ഗർഭിണികൾ, എസ്കെപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീനല്ല, ചിറകൊടിഞ്ഞ കിനാവുകൾ, കാട് പൂക്കുന്ന നേരം, ക്ലിന്റ്, ആഭാസം, വൈറസ് തുടങ്ങി മലയാളത്തിലും തമിഴിലുമായി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ റിമ വേഷമിട്ടിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close