
പ്രശസ്ത മലയാള നായികാ താരം നിമിഷ സജയൻ ഇപ്പോൾ ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി പങ്ക് വെക്കുന്ന തന്റെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ കുറച്ചു നാൾ മുൻപ് പങ്ക് വെക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ ആരാധകർക്കായി അന്ന് പങ്ക് വെച്ചത്. ഇപ്പോഴിതാ തന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് നിമിഷ പങ്ക് വെച്ചിരിക്കുന്നത്. വട്ടപ്പൊട്ടും കുപ്പിവളയും സാരിയുമായി അതീവ സുന്ദരിയായി നാടൻ ലുക്കിലാണ് നിമിഷ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാലീന സുന്ദരിയായി നിമിഷ എത്തിയ ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറുകയാണ്.


സസാനിയ നസ്രീന്‍ സ്‌റ്റൈലിസ്റ്റ് ആയെത്തിയ ഈ ചിത്രങ്ങൾ പകർത്തിയത് വഫാരയാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ ഒരു തെക്കൻ തല്ലു കേസായിരുന്നു നിമിഷയുടെ ഏറ്റവും അവസാനത്തെ റിലീസ്. നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ്, നിമിഷ അഭിനയിച്ച് ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന മറ്റൊരു മലയാളചിത്രം. ഈ ചിത്രം ഡിസംബർ റിലീസായിരിക്കുമെന്നാണ് സൂചന. ഇതിനുപുറമേ അടുത്തിടെ ഒരു മറാത്തി ചിത്രത്തിലും നിമിഷ സജയൻ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. വീ ആർ എന്ന ഹിന്ദി ചിത്രവും, ഫുട് പ്രിന്റ്സ് ഓൺ വാട്ടർ എന്ന ഇംഗ്ലീഷ് ചിത്രവും, ചേര എന്ന മലയാള ചിത്രവുമാണ് നിമിഷ ഇപ്പോൾ ചെയ്യുന്നത്.


