വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം

Advertisement

ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വളരെ ചെറിയ രീതിയിൽ നടന്ന ചടങ്ങിൽ ദളപതി വിജയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് സംവിധായകൻ വംശി ഉൾപ്പെടെയുള്ളവർ ഈ വിജയം ആഘോഷിച്ചത്. ഇപ്പോൾ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ലെ ലുക്കിലാണ് ദളപതി വിജയ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

ഈ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ കാണാം. തെലുങ്കിലെ തന്നെ വമ്പൻ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ജയസുധ, ശ്രീകാന്ത്, ശ്യാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. വാരസുടു എന്ന പേരിലാണ് ഈ തെലുങ്ക് പതിപ്പ് എത്തിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close