
രക്ഷാധികാരി ബൈജു, എന്റെ മെഴുകുതിരി അത്താഴങ്ങൾ, തീർപ്പ് എന്നീ ചിത്രങ്ങളിലൂടെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് ഹന്ന റെജി കോശി. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും വലിയ കയ്യടി നേടിയെടുത്ത ഈ നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അൾട്രാ ഗ്ലാമറസ് ലുക്കിൽ പക്കാ മോഡേണായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ നടിയുടെ മാറ്റത്തെ അവിശ്വസനീയം എന്നാണു സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ഡെനിം ഷോർട്ട്സും ക്രോപ്പ് ടോപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്ന ഈ ചിത്രങ്ങളിൽ ഹന്ന റെജി കോശി ധരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഹുഡി കൂടെയായപ്പോൾ ഹന്നയുടെ ലുക്ക് കൂടുതൽ കിടിലനായി മാറി.



കാഷ്വൽ ലുക്കിൽ, മുടിയഴിച്ചിട്ട്, മേക്കപ്പ് അധികം ഉപയോഗിക്കാതെയാണ് ഹന്ന ഇതിൽ പോസ് ചെയ്തിരിക്കുന്നത്. സിനിമയിലെ തന്റെ ബോൾഡായ കഥാപാത്രങ്ങളെ പോലെ തന്നെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ബോൾഡായി തിളങ്ങുകയാണ് ഈ നടി. ഹന്ന തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. ബോൾഡ്നെസ് തെരഞ്ഞെടുക്കപ്പെടുമ്പോൾ എന്നാണ് ഇത് പങ്ക് വെച്ചുകൊണ്ട് ഹന്ന കുറിച്ചിരിക്കുന്ന വാക്കുകൾ. മിസ് ഇന്ത്യ സൗത്ത്, മിസ് യൂനിവേഴ്സ് ഇന്ത്യ 2018 തുടങ്ങി നിരവധി സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുള്ള ഹന്ന അഭിനയിച്ച മറ്റ് ചിത്രങ്ങൾ ഡാർവിന്റെ പരിണാമം, പോക്കിരി സൈമൺ എന്നിവയാണ്. ആസിഫ് അലി നായകനായ ഒരു രഞ്ജിത് സിനിമ, ആസിഫ് അലി- ജീത്തു ജോസഫ് ചിത്രമായ കൂമൻ, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് ഹന്നയഭിനയിച്ച് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

