ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം

Advertisement

ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രം ഈ വരുന്ന ഡിസംബർ ഒന്നിന് ആഗോള റിലീസായി എത്തുകയാണ്. നേരം, പ്രേമം എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ന് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂറാണ് ഗോൾഡിന്റെ ദൈർഘ്യം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ടീസറും, കുറച്ചു പോസ്റ്ററുകളും, ഇപ്പോൾ വന്ന ഈ സ്റ്റില്ലുകളും മാത്രമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളു. എന്നിട്ടും അൽഫോൻസ് പുത്രൻ ചിത്രമെന്ന പേരിലാണ് ഈ ചിത്രം ഹൈപ്പ് സൃഷ്ടിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close