പുരസ്‍കാരത്തിനൊപ്പം സ്റ്റൈലിഷ് മേക്കോവറിൽ അപർണ്ണ ബാലമുരളി; ചിത്രങ്ങൾ കാണാം

Advertisement

ഇന്ന് മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് അപർണ്ണ ബാലമുരളി. സൂര്യ നായകനായ സുധ കൊങ്ങര ചിത്രം സൂററായ് പോട്രൂവിലെ നായികയായുള്ള ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും ഈ നടിയെ തേടിയെത്തിയിരുന്നു. ഒട്ടേറെ അംഗീകാരങ്ങളാണ് ഈ കഥാപാത്രം അപർണ്ണക്കു നേടിക്കൊടുത്തത്. കൂടുതലും അഭിനയ പ്രാധാന്യമുള്ള ശ്കതമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഈ നടി ഗ്രാമീണ കഥാപാത്രങ്ങളാണ് ഏറെ തിളങ്ങിയിട്ടുള്ളത്. എന്നാൽ കഥാപാത്രമാവശ്യപെടുന്ന ഏത് രീതിയിൽ മാറാനും കഴിവുള്ള ഈ താരത്തിൻറെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. 2015 ൽ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന മലയാള സിനിമയിൽ കൂടി അഭിനയ ജീവിതം ആരംഭിച്ച അപർണ്ണയുടെ കരിയർ മാറ്റി മറിച്ചത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ നായികാ വേഷമാണ്.

പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ഒട്ടേറെ മികച്ച മലയാള ചിത്രങ്ങളിലും ഈ നടി വേഷമിട്ടു. ഇനി ഉത്തരം എന്ന ഫാമിലി ത്രില്ലറാണ് അപർണ്ണയുടെ ഏറ്റവും പുതിയ റിലീസ്. മികച്ച വിജയം നേടി മുന്നേറുന്ന ഈ ചിത്രത്തിലും ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. വളരെ സ്റ്റൈലിഷായി കറുപ്പിൽ അതീവ സുന്ദരിയായിട്ടാണ് അപർണ്ണ എത്തിയിരിക്കുന്നത്. കയ്യിൽ പുരസ്‍കാരവും പിടിച്ചു കൊണ്ട് സ്റ്റൈലിഷായി തിളങ്ങുന്ന അപർണ്ണയുടെ ചിത്രം ആരാധകർക്കിടയിൽ വൈറലാണ്. പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രമായ കാപ്പ പൂർത്തിയാക്കിയ അപർണ്ണ, ഇനി ചെയ്യാൻ പോകുന്നത് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഫഹദ് ഫാസിൽ- പവൻ കുമാർ ചിത്രമായ ധൂമമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close