
നിവിൻ പോളിയെ നായകനാക്കി, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ 8 വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഈ നടി തെന്നിന്ത്യ മുഴുവൻ പ്രശസ്തയായി മാറി. മലയാള സിനിമയിൽ നിന്ന് കുറച്ചു കാലം മാറി നിന്നിരുന്ന അനുപമ, അതിനു ശേഷം, ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ നായികാ വേഷത്തിനൊപ്പം അതിൽ സഹസംവിധായികയായും പ്രവർത്തിച്ചു കൊണ്ടാണ് മടങ്ങി വന്നത്. പിന്നീടും അനുപമ തിളങ്ങിയത് തന്റെ തെലുങ്കു ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാത്ത അനുപമക്ക് ഇപ്പോൾ വലിയ ആരാധക വൃന്ദമാണുള്ളത്. സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമായി നിൽക്കുന്ന താരമാണ്.


ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുപമ പങ്ക് വെച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയുള്ള മേക്കോവറിൽ അനുപമ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് തെലുങ്ക് സിനിമകളിലാണ് അനുപമ വേഷമിട്ടത്. റൗഡി ബോയ്സ്, അന്റെ സുന്ദരനിക്കി, കാർത്തികേയ 2, 18 പേജസ്, ബട്ടർഫ്‌ളൈ എന്നിവയാണവ. അനുപമ അഭിനയിച്ച് ഈ വർഷം റിലീസ് ചെയ്യാനുള്ളത് ഒരു തമിഴ് ചിത്രവും, ഒരു മലയാള ചിത്രവുമാണ്. സൈറൺ എന്നാണ് തമിഴ് ചിത്രത്തിന്റെ പേരെങ്കിലും, ജെ എസ് കെ എന്നാണ് മലയാള ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയാണ് ഈ മലയാള ചിത്രത്തിലെ നായകനായി എത്തുന്നത്.

