
സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് അനു ഇമ്മാനുവൽ. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ് പിനീട് ഈ നടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ശേഷം ഒരുപിടി അന്യ ഭാഷകളിൽ അഭിനയിച്ചും ആരാധകരെ നേടിയ അനു ഇമ്മാനുവൽ, ഗ്ലാമറസ് മേക് ഓവറുകൾ നടത്തി വലിയ രീതിയിലാണ് യുവാക്കളുടെ ഇടയിൽ വൈറലായി മാറിയത്. സോഷ്യൽ മീഡിയയിൽ അനു പങ്കു വെക്കുന്ന പുത്തൻ മേക് ഓവർ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അതീവ ഗ്ലാമറസായി താൻ പ്രത്യക്ഷപ്പെട്ട പുതിയ ചിത്രം പങ്കു വെച്ചിരിക്കുകയാണ് അനു. അതിനും വലിയ വരവേൽപ്പാണ് ആരാധകർ നൽകിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ചിത്രങ്ങൾ ചെയ്യുന്ന അനുവിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം ഈ രണ്ടു ഭാഷകളിലുമായി ഒരുക്കിയ മഹാസമുദ്രമാണ്.


നാനിക്കൊപ്പം തെലുങ്കു റൊമാന്റിക് ചിത്രമായ മജ്നുവിൽ അരങ്ങേറിയ അനു ഇമ്മാനുവൽ പിന്നീട് ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു പോപ്പുലർ ആയി. തമിഴിൽ വിശാൽ നായകനായ തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ ആണ് അനു അരങ്ങേറ്റം കുറിച്ചത്. പവന്‍ കല്യാണ്‍ നായകനായി എത്തിയ തെലുങ്ക് ചിത്രത്തിലും അഭിനയിച്ച അനു, തെലുങ്കിൽ അല്ലു അർജുൻ, വിജയ് ദേവര്കൊണ്ട, തമിഴിൽ ശിവകാർത്തികേയൻ എന്നിവരുടെ ഒപ്പവും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. പ്രേമ കഥാന്ത എന്ന തെലുങ്കു ചിത്രമാണ് ഇപ്പോൾ അനു ചെയ്തു കൊണ്ടിരിക്കുന്നത്. മലയാളി ആണെങ്കിലും മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് അനു അഭിനയിച്ചിട്ടുള്ളത്.

ഫോട്ടോ കടപ്പാട്; ഇൻസ്റ്റാഗ്രാം