
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോൾ മാലിദ്വീപിൽ ഒഴിവു ദിനങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നത്. അവിടെ നിന്നുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് അമല പോൾ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചത്. അവിടുത്തെ കടൽത്തീരത്ത് നിന്നുള്ള തന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അമല പോൾ അന്ന് കുറിച്ചത്, ഈ കടൽത്തീരമാണ് തന്റെ തെറാപ്പിസ്റ്റ് എന്നാണ്. മാലി ദ്വീപിലുള്ള സൺ സിയാം ഇരു വേലി എന്ന റിസോർട്ടിലാണ് അമല പോൾ തങ്ങുന്നത്. ഇപ്പോഴിതാ ആ റിസോർട്ടിൽ നിന്നും, അവിടുത്തെ തീരങ്ങളിൽ നിന്നുമുള്ള തന്റെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ തന്നെ പങ്ക് വെച്ചിരിക്കുകയാണീ നടി. ഇത്തവണ അതീവ ഗ്ലാമറസായി, സ്വിമ്മിങ് സ്യൂട്ടിലുള്ള തന്റെ ചിത്രങ്ങളാണ് അമല പോൾ ആരാധർക്കായി പുറത്ത് വിട്ടത്. ഓറഞ്ച് കളറിലുള്ള സ്വിമ്മിങ് സ്യൂട്ടിൽ അതീവ സുന്ദരിയായാണ് അമല പോളിനെ നമ്മുക്ക് കാണാൻ സാധിക്കുക.



തന്റെ പല ഒഴിവുകാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഈ നടി പങ്കു വെക്കുകയും അതൊക്കെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി തന്നെ നിൽക്കുന്ന അമല പോൾ, തന്റെ ഗ്ലാമർ ചിത്രങ്ങളും വീഡിയോകളുമെല്ലാം കൃത്യമായി പങ്കു വെക്കുന്ന ആൾ കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ അഭിനേത്രിയെന്ന നിലയിൽ വളരെ സജീവമാണ് അമല പോൾ. ഇത് കൂടാതെ തെന്നിന്ത്യൻ ഭാഷകളിലുള്ള വെബ് സീരീസുകളിലും അമല പോൾ അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറാണ് അമല പോളിന്റെ ഏറ്റവും പുതിയ ചിത്രം. അതിരൻ ഫെയിം വിവേക് ഒരുക്കിയ ടീച്ചർ എന്ന ചിത്രവും അമല പോൾ പ്രധാന വേഷം ചെയ്ത് റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ബ്ലെസി- പൃഥ്വിരാജ് സുകുമാരൻ ടീമിന്റെ ആട് ജീവിതമെന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും അമല പോൾ ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്.


