മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ

Advertisement

മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന നായികാ താരമാണ്. തന്റെ പുത്തൻ ചിത്രങ്ങൾ അഹാന പങ്ക് വെക്കുമ്പോഴൊക്കെ അതിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാലായി മാറാറുണ്ട്. ഫോട്ടോകൾക്കൊപ്പം തന്റെ സഹോദരിമാർക്കൊപ്പമുള്ള നൃത്ത വീഡിയോകളും പങ്ക് വെക്കാറുള്ള അഹാന ഇത്തവണ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് ഗോവയിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ്, ഗ്ലാമറസ് ചിത്രങ്ങളാണ്. മനസ്സിൽ നിറയെ ഇപ്പോൾ ഗോവൻ കൊഞ്ച് കറി ആണെന്ന് കുറിച്ച് കൊണ്ടാണ് അഹാന ഈ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഗോവയിൽ വെക്കേഷൻ ആസ്വദിക്കുകയാണ് താരം എന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ്. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും തിളങ്ങിയ ഈ നായികാ താരം, പിന്നീട് ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നിവയിലും അഭിനയിച്ചിരുന്നു. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ഏതാനും ചിത്രങ്ങൾ. മീ മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ് സീരീസിലും അഹാന വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിലൂടെ അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close