കിംഗ് ഓഫ് കൊത്ത ചിത്രീകരണത്തിനിടയിൽ ട്രാപ്പ് ഷൂട്ടിംഗുമായി ദുൽഖർ സൽമാൻ; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ സൽമാൻ ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിലാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത് ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ്. അഭിലാഷ് ജോഷിയുടെ ഈ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഇതിന്റെ ഷൂട്ടിങ്ങിനിടയിൽ കിട്ടിയ ഒരു വിശ്രമ ദിവസത്തിൽ ട്രാപ് ഷൂട്ടിംഗ് നടത്തുന്ന ദുൽഖർ സൽമാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റോയൽ പുതുക്കോട്ടൈ സ്പോർട്സ് ക്ലബ്ബിൽ താൻ ഷൂട്ടിംഗ് നടത്തുന്ന വീഡിയോ ദുൽഖർ സൽമാൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്ക് വെച്ചിരിക്കുന്നത്. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയിൽ കിടിലൻ ലുക്കിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുക.

https://www.instagram.com/p/CnjJlzRD14V/

Advertisement

ദുൽഖർ സൽമാൻ തന്നെ തന്റെ വെഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി സീ സ്റ്റുഡിയോസും മലയാളത്തിലെത്തുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരും വേഷമിടുന്നു. നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് രാജശേഖർ, എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close