
Advertisement
മലയാള സിനിമ ലോകം ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നസ്രിയയുടേത്. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും മാറി നിന്നെങ്കിലും നസ്രിയയുടെ തിരിച്ചുവരവിനായി ഒട്ടേറെ സിനിമ പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഒരു പ്രോജക്ടും നസ്രിയ ഏറ്റെടുത്തില്ല. നല്ല കഥ വന്നാൽ തീർച്ചയായും നസ്രിയ തിരിച്ചു വരുമെന്ന് ഫഹദ് മാധ്യമങ്ങളോട് അറിയിച്ചു.
എന്നാൽ ഇപ്പോൾ സിനിമ ലോകത്തിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുകയാണ്. പ്രിത്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വരുന്നത്.
Advertisement
നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം..