രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍

Advertisement

അജിത്ത് കുമാറിന്‍റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

ആദ്യ ദിവസം 33.08 കോടി രൂപയാണ് വിവേകം നേടിയത്. ചെന്നൈയിലെ കബാലിയുടെ ബോക്സോഫീസ് റെക്കോര്‍ഡാണ് വിവേകം തകര്‍ത്തത്. ചെന്നൈയില്‍ മാത്രം 1.21 കോടി രൂപയാണ് വിവേകം നേടിയത്.

Advertisement

ആദ്യ ദിവസം നേടിയ 33.08 കോടിയില്‍ 25.83 കോടി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നുമാണ് വിവേകം നേടിയത്. സമ്മിശ്ര പ്രതികരണം ആണെങ്കിലും രണ്ടാം ദിവസവും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്.

രണ്ടാം ദിവസം ചെന്നൈ ബോക്സോഫീസില്‍ നിന്നും 1.50 കോടിയാണ് വിവേകത്തിന്‍റെ കലക്ഷന്‍. 15 കോടിക്ക് മുകളിലാണ് രണ്ടാം ദിവസത്തെ കലക്ഷന്‍ പ്രതീക്ഷിക്കുന്നത്.

3000 തിയേറ്ററുകളിലാണ് വിവേകം റിലീസ് ചെയ്തത്. തമിഴ് നാട്ടില്‍ എന്നവണ്ണം കേരളത്തിലും ആന്ധ്ര പ്രദേശിലും മികച്ച ഓപ്പണിങ് ആണ് ചിത്രം നേടിയത്. 2 കോടിക്ക് മുകളില്‍ കലക്ഷന്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും വിവേകം നേടി എന്നാണ് ചിത്രത്തിന്‍റെ കേരള വിതരണക്കാരനായ ടോമിച്ചന്‍ മുളകുപ്പാടം മാധ്യമങ്ങളോട് പറഞ്ഞത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close