മഞ്ജു വാര്യര്‍ മീനാക്ഷിയെ കാണാന്‍ ചെന്നു എന്ന വാര്‍ത്തകള്‍ തെറ്റ്

Advertisement

മകള്‍ മീനാക്ഷി ദിലീപിനെ കാണാനായി മഞ്ജു വാര്യര്‍ ആലുവയിലെ ദിലീപിന്‍റെ വീട്ടില്‍ ചെന്നു എന്ന്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഈ രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആദ്യം ആരോപണങ്ങള്‍ ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആണെന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു.

Advertisement

അതേ തുടര്‍ന്ന്‍ മകള്‍ മീനാക്ഷിയ്ക്ക് ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വേണ്ടിയാണ് മഞ്ജു വാര്യര്‍ ദിലീപിന്‍റെ വീട്ടില്‍ പോയത് എന്നാണ് വാര്‍ത്തകള്‍ വന്നത്.

ദിലീപിന്‍റെ വീട്ടില്‍ പോയ മഞ്ജുവിനെ ദിലീപിന്‍റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവന്‍ സ്വീകരിച്ചു എന്നും എന്നാല്‍ മകള്‍ മീനാക്ഷി സംസാരിക്കാന്‍ കൂട്ടാക്കിയില്ല എന്നും വാര്‍ത്തകളില്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം വെറും വ്യാജമാണെന്നാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മഞ്ജു വാര്യര്‍ പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങ്ങുമായി ബന്ധപെട്ട് കൊല്‍ക്കത്തയില്‍ ആണ് പിന്നെ എങ്ങനെ ഈ വാര്‍ത്തകള്‍ സത്യമാകുമെന്ന് ഇവര്‍ ചോദിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close