ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം

Advertisement

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തില്‍ നിന്ന്‍ മാത്രം 3.70 കോടിയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്‍.

Advertisement

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വെളിപാടിന്‍റെ പുസ്തകത്തില്‍ അഭിനയിക്കുന്നത്. 3 ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

വെളിപാടിന്‍റെ പുസ്തകം റിവ്യൂ വായിക്കാം

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് പാരയായത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പുള്ളിക്കാരന്‍ സ്റ്റാറാ, ആദം ജോആന്‍ എന്നീ ഓണ ചിത്രങ്ങളും ഇന്ന്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ വമ്പന്‍ കലക്ഷന്‍ തുടരുമോ എന്ന്‍ കാത്തിരുന്ന്‍ കാണാം.

Advertisement

Press ESC to close