
Advertisement
ഈ വര്‍ഷം സിനിമ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയ സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ടീമില്‍ നിന്നും എത്തിയ സിനിമയായതിനാല്‍ സിനിമയ്ക്ക് പ്രതീക്ഷകളും ഏറെയായിരുന്നു.
മഹേഷിന്‍റെ പ്രതികാരം പോലെ 20 കോടി ക്ലബ്ബിലേക്കാണ് തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും നീക്കം. 17.3 കോടിയാണ് 50 ദിവസങ്ങള്‍ കൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും കേരള ബോക്സോഫീസില്‍ നിന്നും നേടിയത്.
Advertisement
കേരളത്തിന് പുറത്തു നിന്നും നേടിയ കലക്ഷന്‍റെ കണക്കുകള്‍ ഇതുവരെ ലഭ്യം അല്ല.
ഇപ്പൊഴും ഏതാനും റിലീസിങ് സെന്‍ററുകളില്‍ തുടരുന്ന ചിത്രം ഓണം റിലീസുകള്‍ തിയേറ്ററുകളില്‍ എത്തും വരെ പ്രദര്‍ശനം തുടരുന്നതായിരിക്കും.