ടോവിനോയെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു ഫോറൻസിക്. കൊറോണയുടെ കടന്ന് വരവിന് മുമ്പായി തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം കൂടിയായിരുന്നു ഫോറൻസിക്. മമ്ത, റീബ, രഞ്ജി പണിക്കർ, സൈജു കുറിപ്പ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഫോറൻസിക്കിലെ ക്ലൈമാക്സിലെ കാർ ആക്‌സിഡന്റ് സീൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോയും പ്രതിനായകനും സഞ്ചരിച്ച പോളോ കാർ ആക്‌സിഡന്റ് വളരെ റിയലിസ്റ്റിക്കാണ് ചിത്രീകരിച്ചിരുന്നത്. ഫോറൻസിക്കിലെ കാർ ആക്‌സിഡന്റിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ഡാമോകൾസ് മല്ലു എന്ന യൂ ട്യൂബ് ചാനലിലാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വോക്‌സ്‌വാഗൻ പോളോ ഹൈവേയിൽ പാർക്ക് ചെയ്തിരിക്കുന്ന എക്‌സ്കവേറ്ററിൽ ഹൈ സ്പീഡിൽ വന്നു ഇടിക്കുകയും കുറെ തവണ ഫ്ലിപ്പ് ചെയ്താണ് റോഡിൽ ലാൻഡ് ചെയ്യുന്നത്. സാധാരണ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ചിത്രീകരിക്കാറുള്ളത്. ഹോളിവുഡ്, ബോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ മാത്രം കണ്ടുവരുന്ന റിയലിസ്റ്റിക് കാർ ആക്സിസിഡന്റാണ് ഫോറൻസിക് എന്ന ചിത്രത്തിൽ കാണാൻ സാധിച്ചത്. വളരെ വിദഗ്ദ്ധനായ സ്റ്റണ്ട് ആര്ടിസ്റ്റിന്റെ സഹായത്താലാണ് ആ സീൻ വൃത്തിയ്ക്ക് ഷൂട്ട് ചെയ്യാൻ സാധിച്ചത്. ഈ രംഗത്തിന് വേണ്ടി റോഡുകൾ കുറെ സമയം അടിച്ചിട്ടുകയും ഡിവൈഡറിന്റെ എതിർ വശത്ത് നിന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രീകരിച്ചത്. സേഫ്റ്റി കാരണം പോളോയുടെ വിൻഡ് ഷീൽഡ് പൂർണമായി നീക്കം ചെയ്തിരുന്നു. വളരെ അപകടം നിറഞ്ഞ സ്റ്റണ്ട് ഒരുപാട് പേരുടെ കഷ്ടപ്പാട് മൂലം നല്ല രീതിയിൽ ഔട്പുട്ട് ലഭിക്കുകയായിരുന്നു. ഫോറൻസ്ക്കിലെ ഈ സ്റ്റണ്ട് രംഗം ഇപ്പോൾ സൗത്ത് ഇന്ത്യ ഒട്ടാകെ ചർച്ചയാകുകയാണ്.