ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

Advertisement

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും സോങ്ങുകളും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

ബ്ലെസൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനൊപ്പം ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയ്ര നിഹാർ, അർച്ചന വിവേക്, നയന എൽസ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നയ്യൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

പ്രണയവും കുടുംബബന്ധങ്ങളും കോർത്തിണക്കുന്ന കഥയുമായാണ് ‘വിവാഹ്’ പ്രേക്ഷകരിലേക്കെത്തുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

അഭിഷേക് ശ്രീകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണി ശശിധരൻ ഛായാഗ്രഹണവും ഷെറിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അരുൺ മുരളീധരൻ സംഗീതം. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഐശ്വര്യ രാജും ഉണ്ണി രാജേന്ദ്രനും ചേർന്നാണ് നിർവഹിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close