ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

Advertisement

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘വിവാഹ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ബ്ലെസൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രം സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെൽവം പൊന്നയ്യാൻ നിർമ്മിച്ചിരിക്കുന്നു.

ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലെത്തും.
നാല് സ്ത്രീകളുടെയും അവരുടെ ജീവിതപ്പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങൾ, വിവാഹജീവിതത്തിലെ സങ്കീർണതകൾ, വികാരനിമിഷങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ട്രെയ്‌ലർ, ഹാസ്യവും ആക്ഷൻ രംഗങ്ങളും ചേർന്ന ഒരു സമ്പൂർണ ഫാമിലി എൻ്റർടെയിനർ ആണ് ചിത്രമെന്ന സൂചനയും നൽകുന്നു.

Advertisement

മൃദുലമായ അവതരണശൈലിയും കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധങ്ങളും ട്രെയിലറിന്റെ പ്രധാന ആകർഷണങ്ങളാണ്. അഭിഷേക് ശ്രീകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോണി ശശിധരൻ ഛായാഗ്രഹണവും ഷെറിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close