വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

Advertisement

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ, അന്ധവിശ്വാസങ്ങൾ എന്നിവയെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധ നേടുകയാണ്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കോമഡി എന്റർടെയ്‌നറായെത്തുന്ന ചിത്രം ഹാസ്യത്തിനൊപ്പം ത്രില്ലർ സ്വഭാവവും നിലനിർത്തുന്നതായാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം കൗതുകവും ആകാംക്ഷയും ഉണർത്തുന്ന സംഭവവികാസങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു.

Advertisement

വിശ്വാസങ്ങൾ മനുഷ്യജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ആശയത്തെ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ‘ഓട്ടം തുള്ളൽ’, ഒരു സാധാരണ കുടുംബാന്തരീക്ഷത്തിൽ നിന്ന് രസകരവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിലേക്ക് നീങ്ങുന്ന കഥയാണ് പറയുന്നത്. ജ്യോതിഷവിശ്വാസങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്ത കഥാപാത്രങ്ങളും ചിത്രത്തിന് വേറിട്ടൊരു ട്രീറ്റ്മെന്റ് നൽകുന്നു. ഹാസ്യത്തിനൊപ്പം കഥയെ മുന്നോട്ട് നയിക്കുന്ന ത്രില്ലർ ഘടകങ്ങളും ട്രെയ്‌ലറിന്റെ പ്രധാന ആകർഷണമാണ്.

ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും താരനിരയിലുണ്ട്. ബിനു ശശിറാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാ ദിൻ’, പൃഥ്വിരാജ് നായകനായ ‘പാവാട’, കുഞ്ചാക്കോ ബോബൻ ചിത്രം ‘ജോണി ജോണി യെസ് അപ്പ’, റോഷൻ മാത്യു–ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിലെ ‘മഹാറാണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ’.

സിറിയക് ആലഞ്ചേരിയാണ് കോ-പ്രൊഡ്യൂസർ. ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീതം – രാഹുൽ രാജ്, എഡിറ്റർ – ജോൺകുട്ടി, ആർട്ട് – സുജിത് രാഘവ്, മേക്കപ്പ് – അമൽ സി. ചന്ദ്രൻ, വസ്ത്രാലങ്കാരം – സിജി തോമസ് നോബൽ, വരികൾ – ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് – സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, സ്‌ക്രിപ്റ്റ് അസോസിയേറ്റ് – ദീപു പുരുഷോത്തമൻ, സൗണ്ട് മിക്സിങ് – അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ – ചാൾസ്, ഫിനാൻസ് കൺട്രോളർ – വിഷ്ണു എൻ.കെ., സ്റ്റിൽസ് – അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിങ് – ഉണ്ണി രാജേന്ദ്രൻ. പി ആർ ഓ – ഐശ്വര്യ രാജ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close