‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

Advertisement

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം ‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസിനെത്തുന്നു. ചിത്രത്തിന്റെ വിദേശ വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ സ്വന്തമാക്കി. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാ ദിൻ’, ‘പാവാട’, ‘ജോണി ജോണി യെസ് അപ്പ’, ‘മഹാറാണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ’.

Advertisement

ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രം ആധ്യ സജിത്താണ് അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഓട്ടം തുള്ളൽ’ പക്കാ ഫാമിലി കോമഡി എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്.

ബിനു ശശിറാം രചന നിർവഹിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും താരനിരയിലുണ്ട്.

പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. സുജിത് രാഘവാണ് കലാസംവിധാനം. ഗുഡ് ഫെല്ലാസ് സിനിമാസാണ് വിതരണം. സെപ്റ്റംബർ 18ന് ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തും.

ഡിജിറ്റൽ മാർക്കറ്റിംഗ് – ഉണ്ണി രാജേന്ദ്രൻ പി ആർ ഓ ഐശ്വര്യ രാജ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close