മലയാള സിനിമ ഇത്ര ആഘോഷിച്ച ഒരു പൂജ ഫംഗ്ഷൻ ഉണ്ടാകില്ല. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദിയുടെ പൂജയായിരുന്നു ഇന്ന്. പ്രണവ്, അച്ഛൻ മോഹൻലാലിനും അമ്മ സുചിത്രയ്ക്കും അനുജത്തി വിസ്മയയ്ക്കും ഒപ്പമാണ് ഫംഗ്ഷനിൽ എത്തിയത്. ആക്ഷൻ-ഫാമിലി ഡ്രാമയായി എത്തുന്ന ചിത്രം ഡിസംബറിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ജിത്തു ജോസഫ് ആണ് ആദിയുടെ സംവിധായകൻ.