പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ മോഷൻ പോസ്റ്റർ തരംഗമാകുന്നു

Advertisement

മോഹൻലാൽ ആരാധകരും മലയാള സിനിമ പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിന്‍റേത്. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ആദി എന്ന ആക്ഷൻ ത്രില്ലറിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറുന്നത്. ഇന്ന് തിരുവനന്തപുരത്തു വെച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ചിത്രത്തിന്റെ പേര് അടക്കമുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടത്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ, പ്രണവിന്റെ ലുക്ക് എന്നിവയുൾക്കൊള്ളുന്ന ഒരു മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു.

ആദിയുടെ മോഷൻ പോസ്റ്റർ ആരാധകർ ആവേശമായി ഏറ്റെടുത്തതോടെ മോഹൻലാലിൻറെ ഒടിയൻ മോഷൻ പോസ്റ്ററിന് ശേഷം പ്രണവ് മോഹൻലാലിൻറെ ആദി മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

Advertisement

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ ചിത്രം ഈ വർഷത്തെ ആശിർവാദ് സിനിമാസിന്റെ ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനമെന്നറിയുന്നു.

aadhi,  aadhi malayalam movie , pranav mohanlal;

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് അനിൽ ജോൺസണാണ്. അയൂബ് ഖാൻ എഡിറ്റർ ആയും ലിൻഡ ജീത്തു വസ്ത്രാലങ്കാരകയായും ഈ ചിത്രത്തിന്റെ ഭാഗമാകും.

aadhi,  aadhi malayalam movie , pranav mohanlal;

മുകേഷ്, വിജയ രാഘവൻ, സിജു വിൽ‌സൺ, ഷറഫുദ്ധീൻ എന്നിവരും ആദി എന്ന ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായി വരുമെന്നറിയുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ജീത്തു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

aadhi,  aadhi malayalam movie , pranav mohanlal;

മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പ്രണവ് പിന്നീട് മോഹൻലാൽ നായകനായ തമ്പി കണ്ണന്താനത്തിന്റെ ഒന്നാമൻ, അമൽ നീരദിന്റെ സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.

aadhi,  aadhi malayalam movie , pranav mohanlal;

ആദി എന്ന ചിത്രത്തിനായി പ്രണവ് മോഹൻലാൽ പാർക്കർ , ജിനാസ്റ്റിക്സ് എന്നിവയിൽ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ജീത്തു ജോസെഫിന്റെ കൂടെ സഹ സംവിധായകനായും രണ്ടു ചിത്രങ്ങളിൽ പ്രണവ് മോഹൻലാൽ ജോലി ചെയ്തിട്ടുണ്ട്. പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രങ്ങളിലായിരുന്നു പ്രണവ് ജീത്തുവിന്റെയൊപ്പം ജോലി ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close