വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്…

Advertisement

വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോം സ്റ്റേ നടത്തി ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഗിരിജയും വരദയും കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തുമ്പോൾ അരവിന്ദന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചയാക്കുന്നത്. ചിത്രത്തിൽ ഗിരിജ എന്ന കഥാപാത്രമായി എത്തിയ ഉർവ്വശി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ബൈജു, കോട്ടയം നസീർ, അജു വർഗീസ്, ബിജു കുട്ടൻ, കെ. പി. എ. സി ലളിത തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരുന്നത്. കുടുംബ ബന്ധങ്ങളുടെ സ്നേഹവും ഊഷ്മളതയും ചർച്ചയാക്കിയ ചിത്രം കുടുംബ പ്രേക്ഷകർ തന്നെയാണ് വലിയ രീതിയിൽ ഏറ്റെടുത്തതെന്ന് പറയാം. ചിത്രം മൂന്നാം വാരത്തിലും റിലീസ് ചെയ്ത തീയേറ്ററുകളിൽ ഒന്നിൽ നിന്നും മാറാതെയുള്ള ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴും ഹൌസ് ഫുൾ പ്രദർശങ്ങളുമായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ചിത്രം നാൽപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

Advertisement

ചിത്രത്തിന്റെ വിജയം വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രം വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് മുൻപ് നായകനായ വിനീത് ശ്രീനിവാസനും നായികയായ നിഖില വിമലും എത്തിയിരുന്നു. മകന്റെ അച്ഛൻ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും, ശ്രീനിവാസനുംഒന്നിച്ച ചിത്രം എന്തായാലും വിജയ തുടർച്ച കൈവരിച്ചു എന്ന് തന്നെ പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close