വിജയം ആവർത്തിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ചിരി വിരുന്നൊരുക്കിയ വികടകുമാരന്റെ ജൈത്രയാത്ര അൻപതാം ദിവസത്തിലേക്ക്..

Advertisement

ബോബൻ സാമുവൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു വികടകുമാരൻ. റോമൻസ് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ബോബൻ സാമുവലും തിരക്കഥാകൃത്ത് വൈ. വി. രാജേഷ്, നിർമ്മാതാക്കളായ ചാന്ദ് വി ക്രിയേഷൻസും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വികടകുമാരൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ ധർമജൻ എന്നിവർ വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടി വികടകുമാരന് ഉണ്ടായിരുന്നു. മാമലയൂർ എന്ന കൊച്ചു ഗ്രാമവും അവിടത്തെ ഒരു കോടതിയും ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാമലയൂർ കോടതിയിലെ വക്കീലായ ബിനുവിന്റെ ജീവിതത്തിൽ തന്റെ ഗ്രാമത്തിൽ നടക്കുന്ന ഒരു കൊലപാതകം എങ്ങനെ ബാധിക്കുന്നു എന്നത് വളരെ രസകരവും എന്നാൽ ത്രില്ലിങ്ങുമായി ചിത്രം അവതരിപ്പിച്ചു. മാനസ രാധാകൃഷ്ണനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്.

റോമൻസിലൂടെ തീർത്ത വിജയ കൂട്ടുകെട്ട് വികടകുമാരനിലൂടെ വീണ്ടും തുടർന്നു എന്ന് തന്നെ പറയാം. ഈസ്റ്റർ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യനാൾ മുതൽ നേടിയ മികച്ച പ്രതികരണത്തിന്റെ ശക്തിയിലും കുടുംബപ്രേക്ഷകരുടെ പിന്തുണയോടും കൂടി മികച്ച പ്രകടനം തീയറ്ററുകളിൽ കാഴ്ചവച്ചു. ധർമ്മജൻ, റാഫി, ബൈജു തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ മികച്ച പ്രകടനം ചിത്രത്തിന് കൂടുതൽ ഗുണം ചെയ്തു എന്ന് തന്നെ പറയാം. കുടുംബങ്ങൾ വലിയതോതിൽ തന്നെ ഏറ്റെടുത്ത ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ചെറിയ ബജറ്റിൽ ഒരുക്കിയ കൊച്ചു ചിത്രത്തെ പ്രേക്ഷകരെ അത്രമേൽ സ്വീകരിച്ചതിലുള്ള സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ വിജയാഘോഷം മുൻപ് കൊച്ചിയിൽ വച്ച് നടന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close