മലയാള സിനിമയുടെ വളർച്ച മലയാളികൾ അല്ലാത്തവരെയും ആകർഷിക്കുന്ന സിനിമ നിർമ്മിക്കുന്നതിൽ ആവണമെന്ന് പൃഥ്വിരാജ്..!

Advertisement

മലയാള സിനിമയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ ഒരുക്കുന്നതിന്റെ തിരക്കിലാണ്. മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കുന്നത് മോഹൻലാലും പൃഥ്വിരാജ് സുകുമാരനും നടൻമാർ എന്ന നിലയിൽ അവരുടെ ചിത്രങ്ങളിലൂടെ വഹിക്കുന്ന പങ്കു വളരെ വലുതാണ് എന്നിരിക്കെ അവർ ഒന്നിക്കുന്ന ചിത്രത്തിന് മുകളിൽ ഉള്ള പ്രേക്ഷക പ്രതീക്ഷകളും വളരെ വലുതാണ്. ഒടിയൻ, കുഞ്ഞാലി മരക്കാർ, രണ്ടാമൂഴം എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലും, ആട് ജീവിതം, കാളിയൻ എന്നീ ചിത്രങ്ങളിലൂടെ പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ വിദേശ മാർക്കറ്റും വമ്പൻ ചിത്രങ്ങളും മാത്രമല്ല മലയാള സിനിമയെ വളർത്തുന്നത് എന്ന പക്ഷമാണ് പൃഥ്വിരാജ് സുകുമാരന്റേത്.

പൃഥ്വിരാജിന്റെ അഭിപ്രായ പ്രകാരം, മലയാള സിനിമയുടെ യഥാർത്ഥ വളർച്ച എന്ന് പറയുന്നത് വലിയ മാർക്കറ്റിനും വമ്പൻ ചിത്രങ്ങൾക്കും ഒപ്പം തന്നെ, മലയാളികൾ അല്ലാത്ത പ്രേക്ഷകരെ കൂടി ആകർഷിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നതിൽ കൂടി ആവണം. അതിനു വേണ്ടത് ഒരു പാൻ ഇന്ത്യൻ അപ്പീൽ ഉള്ള വിഷയങ്ങൾ പറയുകയും, നമ്മുടെ ചിത്രങ്ങളിലൂടെ പറയുന്ന കഥകൾക്ക് ഭാഷ- ദേശ വ്യത്യസ്‌തമില്ലാതെ കാണികളെ ആകർഷിക്കാനുള്ള ആഴവും തീവ്രതയും ഉണ്ടാവുകയും ആണെന്ന് പൃഥ്വിരാജ് പറയുന്നു. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്‌ദീൻ എന്നീ ചിത്രങ്ങൾ അതിനു ഉദാഹരണങ്ങൾ ആയി അദ്ദേഹം ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്- ബ്ലെസ്സി ടീമിന്റെ ചിത്രമായ ആട് ജീവിതത്തെ കുറിച്ച് കൂടി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കു വെച്ചത്.

Advertisement

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൃഥ്വിരാജ് പറഞ്ഞ തരത്തിലുള്ള വ്യത്യസ്ത ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പുറത്തു വരുന്നുണ്ട്. മോഹൻലാൽ ചിത്രമായ ദൃശ്യം ആണ് അങ്ങനെ ഇന്ത്യ മുഴുവനും ഒരേപോലെ സ്വീകരിച്ച ചിത്രമായി മാറിയത്. അതിനു ശേഷം എന്ന് നിന്റെ മൊയ്‌ദീൻ, പുലിമുരുകൻ, ടേക്ക് ഓഫ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരളത്തിന്റെ പുറത്തു നിന്നും മലയാളികൾ അല്ലാത്ത പ്രേക്ഷകരിൽ നിന്ന് വരെ പ്രശംസ പിടിച്ചു പറ്റി. പക്കാ കൊമേർഷ്യൽ ചിത്രങ്ങളും അതുപോലെ ക്ലാസ് ചിത്രങ്ങളും ഈ കൂട്ടത്തിൽ ഉണ്ടെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പൃഥ്വിരാജ്- മോഹൻലാൽ ചിത്രമായ ലൂസിഫറും അങ്ങനെ സ്വീകരിക്കപ്പെടുമെന്നു തന്നെ നമ്മുക്ക് കരുതാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close