തെലുങ്കിൽ നിന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; 25 ലക്ഷം നൽകി അല്ലു അർജുനും..!

Advertisement

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ടുഴലുന്ന കേരളാ ജനതയ്ക്ക് സഹായവുമായി തെലുങ്കു സിനിമയിൽ നിന്ന് വീണ്ടും സംഭാവന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തവണ സംഭാവന നൽകിയിരിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട തെലുങ്കു നടനായ അല്ലു അർജുൻ ആണ്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നറിയിച്ചിരിക്കുന്നതു. കേരളത്തിലെ ജനങ്ങൾക്ക് തന്റെ മനസ്സിൽ വളരെ വലിയ സ്ഥാനം ആണുള്ളത് എന്നും തനിക്കു അവർ തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണക്കും എന്നും താൻ കടപ്പെട്ടിരിക്കും എന്നും അല്ലു അർജുൻ പറയുന്നു. കേരളത്തിൽ ഏറ്റവും പോപ്പുലർ ആയ തെലുങ്കു നടൻ ആണ് അല്ലു അർജുൻ. അത് കൊണ്ട് തന്നെ അദ്ദേഹത്തെ മല്ലു അർജുൻ എന്നുവരെ ആളുകൾ വിളിക്കാറുണ്ട് എന്നതും സത്യമാണ്.

ഈ കാരണം കൊണ്ട് തന്നെ, തനിക്കു പറ്റുന്ന ഒരു സഹായം താനും ചെയ്യുകയാണ് എന്നും, ഉടൻ തന്നെ 25 ലക്ഷം രൂപ കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും എന്നും അല്ലു അർജുൻ അറിയിച്ചു. ഇതിനു മുൻപേ തെലുങ്കിൽ നിന്നും വിജയ് ദേവർക്കൊണ്ട, റാം ചരൺ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന ചെയ്തിരുന്നു. ഇന്ന് മോളിവുഡ് താരങ്ങൾ അടക്കം ഉള്ളവരുടെ സംഭാവനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടി 15 ലക്ഷവും ദുൽകർ സൽമാൻ 10 ലക്ഷം രൂപയും നൽകിയാണ് ഇന്ന് രംഗത്ത് വന്നത്. കൂടുതൽ സിനിമാ താരങ്ങൾ ഇത് കൂടാതെ മറ്റു സഹായ സഹകരണങ്ങൾ ചെയ്‌തും മുന്നോട്ടു വരുന്നുണ്ട്.

Advertisement
Advertisement

Press ESC to close