മലയാള സിനിമയിലെ താര പുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നു ഗോകുൽ സുരേഷ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ ഇന്നത്തെ പ്രമുഖ യുവ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. വമ്പൻ വിജയങ്ങൾ ഒന്നും കൈവശം ഇല്ലെങ്കിലും ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ ഗോകുൽ സുരേഷിന് സാധിച്ചിട്ടുണ്ട്. നായകനായും സഹനടൻ ആയും അതിഥി വേഷത്തിലുമെല്ലാം ഗോകുൽ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛന്റെ ഒപ്പം ആദ്യമായി അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഗോകുൽ സുരേഷ്. സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം നായകനായി അഭിനയിക്കാൻ പോകുന്ന ലേലം 2 എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിക്കാൻ പോവുകയാണ് ഗോകുൽ സുരേഷ്. നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം ഒരുക്കുന്നത്. മലയാള സിനിമയിലെ താര പുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നു ആണ് ഗോകുൽ സുരേഷിന്റെ അഭിപ്രായം.

ദുൽഖറോ പ്രണവോ കാളിദാസോ ശ്രാവണ്‍ മുകേഷോ ഷെയ്ന്‍ നിഗമോ അര്‍ജുന്‍ അശോകനോ തുടങ്ങി തങ്ങൾ മക്കളാരും അച്ഛന്‍മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല എന്നതാണ് സത്യം എന്നും അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തതുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്‍ന്നു വന്നവരാണ്., ഞങ്ങള്‍ക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും ഗോകുൽ സുരേഷ് പറയുന്നു. അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം എന്നതിനാല്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്ന നയമാണ് അച്ഛന്‍ സുരേഷ് ഗോപിയുടേതെന്ന് എന്നും ഗോകുൽ സുരേഷ് തുറന്നു പറയുന്നു. ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍ എന്നും ഗോകുൽ സുരേഷ് വിശദീകരിക്കുന്നു. 

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm