തുടർച്ചയായി നാല് ചിത്രങ്ങളും പുതുമുഖസംവിധായകർക്കൊപ്പം; കാരണമെന്തെന്ന് പൃഥ്വിരാജ് മനസ് തുറക്കുന്നു

Advertisement

നിരന്തരം വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും പിന്നീട് സ്വന്തം കഠിനാധ്വാനത്തിലൂടെ മലയാളസിനിമയിലും ആരാധകരുടെ മനസിലും ഒരു സ്ഥാനം നേടിയെടുത്ത താരമാണ് പൃഥ്വിരാജ്.
ആദം ജോണ്‍, വിമാനം, മൈ സ്റ്റോറി, രണം എന്നിങ്ങനെ തുടർച്ചയായി പുതുമുഖസംവിധായകരുടെ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് പൃഥ്വിരാജിന് ചോദ്യം നേരിടേണ്ടതായി വന്നു. ഒരാള്‍ വന്ന് കഥ പറയുമ്പോള്‍ അയാള്‍ നവാഗതനാണോ അല്ലയോ എന്ന് താന്‍ ചിന്തിക്കാറില്ലെന്നും കയ്യിലുള്ള കഥ എത്രത്തോളം ഭംഗിയായി അയാള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുന്നുവെന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്നും പൃഥ്വി ഇതിന് മറുപടി പറയുകയുണ്ടായി. അവതരിപ്പിക്കാന്‍പോകുന്ന കാര്യത്തെക്കുറിച്ച് ആദ്യാവസാനം കൃത്യമായ ബോധ്യം സംവിധായകന് ഉണ്ടാകണം. അത്തരം ആളുകളുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്നും താരം വ്യക്തമാക്കുന്നു.

Advertisement

അതേസമയം നവാഗതനായ സംവിധായകന്‍ പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ‘വിമാനം’ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. സജിതോമസ് എന്ന വ്യക്തിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വെങ്കിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി ഇതിൽ അവതരിപ്പിക്കുന്നത്. വെങ്കിയുടെ ജീവിതത്തിലെ രണ്ട് കാലഘട്ടം ‘വിമാന’ത്തിൽ കാണാൻ കഴിയും. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മൈ സ്റ്റോറി, രണം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close