നാല് വർഷം നീണ്ട പ്രയത്നമാണ് സഖാവ് അലക്സ്; യഥാർത്ഥ സംഭവ കഥ പറഞ്ഞു കയ്യടി നേടി പരോൾ..

Advertisement

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പരോളിന്റെ വിശേഷങ്ങളാണ് തിരക്കഥാകൃത്തായ അജിത് പൂജപ്പുര പങ്കുവെച്ചത്. തന്റെ നാല് വര്ഷം നീണ്ട പ്രയത്നമാണ് പരോളും സഖാവ് അലക്സ് എന്നും രചയിതാവ് അജിത് പൂജപ്പുര പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ മുതൽ സിനിമയായിരുന്നു ആഗ്രഹം പല പ്രശ്നങ്ങളും കാരണം അന്ന് സിനിമയിലേക്ക് എത്തുവാൻ സാധിച്ചില്ല. ഐ. ടി സ്ഥാപനങ്ങളിലും തുടർന്ന് ഗൾഫിലും ജോലി ചെയ്തതിനു ശേഷമാണ് നാട്ടിൽ ജയിൽ വാർഡനായി ജോലി ലഭിക്കുന്നത്. അഞ്ചു വർഷത്തോളം ജയിൽ വാർഡനായി ജോലി, അവിടെയും സിനിമ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ തന്നെ കൂട്ടായി ലഭിച്ചു. തിരക്കഥ എഴുതി പൂർത്തിയാക്കിയപ്പോഴും മനസ്സിൽ മമ്മൂട്ടി എന്ന നടൻ മാത്രമായിരുന്നു. പക്ഷെ വലിയ ആഗ്രഹമായതിനാൽ തന്നെ പലരും നിരുത്സാഹപ്പെടുത്തി, പക്ഷെ മമ്മൂട്ടിയെ പോയി കണ്ടു കഥ പറഞ്ഞു. അജിത് പൂജപ്പുരയുടെ ജേഷ്ഠന്റെ സുഹൃത്താണ് നിർമ്മാതാവായ ആന്റണി ഡിക്രൂസ്. പിന്നീട് സുഹൃത്തും നാടക സംവിധായകൻ ഒക്കെയായ ശരത് സന്ദിത് ചിത്രം സംവിധാനം ചെയ്തു.

ജയിൽ ജീവനക്കാരനായതുകൊണ്ട് തന്നെ ജയിൽ പശ്ചാത്തലത്തിൽ ഒരുക്കുന്നതിൽ അജിത് പൂജപ്പുര ശ്രദ്ധ പതിച്ചിരുന്നു. യാത്ര എന്ന മമ്മൂട്ടി ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ബാംഗ്ലൂർ തന്നെ ചിത്രത്തിന്റെ ലൊക്കേഷനായി തിരഞ്ഞെടുക്കണം എന്ന തീരുമാനം അത്തരത്തിലൊന്നായിരുന്നു. ചിത്രത്തിലെ ജയിൽ രംഗങ്ങളും മമ്മൂട്ടി കഥാപാത്രമായ അലക്സിന്റെ വൈകാരിക പ്രകടനങ്ങളുമെല്ലാം ചിത്രത്തിന്റെ മാറ്റ് കൂട്ടാൻ സഹായിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ അലക്സ് ആയി എത്തിയ ചിത്രത്തിൽ ഇനിയായാണ് നായിക. മിയ, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, കരമന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close