മാമാങ്കം കണ്ടു, കണ്ണുനിറഞ്ഞു: വേണു കുന്നപ്പിള്ളി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഡിസംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ചിത്രം എം പദ്മകുമാർ ആണ് സംവിധാനം ചെയ്തത്. ശങ്കർ രാമകൃഷ്ണൻ രചന നിർവഹിച്ച ഈ ചിത്രം നാല് ഭാഷകളിൽ ആയാണ് റിലീസ് ചെയ്യാൻ പോകുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം അന്പത്തിയഞ്ചു കോടി രൂപ മുടക്കിയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സെന്സറിങ്ങ് കഴിഞ്ഞ ഈ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെൻസറിങ്ങിനു ശേഷം താൻ ചിത്രം കണ്ടുവെന്നും , കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നുമാണ് നിർമ്മാതാവ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ , “മാമാങ്ക വിശേഷങ്ങൾ … അങ്ങിനെ മലയാളം സെൻസർ കഴിഞ്ഞു. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെൻസറിങ്…അതും ഏതാനും ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു. ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ. സെൻസറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു. കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. രണ്ടുവർഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. പരിചിതമല്ലാത്ത പല മേഖലകളിൽ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു. രണ്ടരമണിക്കൂറോളം നിങ്ങൾ അത്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതിൽ എനിക്ക് സംശയമേയില്ല. ഈ സിനിമയെ നശിപ്പിക്കാൻ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്. കുപ്രചരണങ്ങൾക്കും അസത്യങ്ങൾക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാൻ ഇപ്പോൾ സമയമില്ല. കാത്തിരിക്കൂ ഏതാനും ദിവസങ്ങൾ കൂടി, മലയാളത്തിൻറെ ആ മാമാങ്ക മഹോത്സവത്തിനായി”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close