ശിക്കാരി ശംഭുവിന്റെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ വീണ്ടും. ചിരിപ്പൂരം ഒരുക്കാൻ കുട്ടനാടൻ മാർപാപ്പ നാളെ എത്തുന്നു..

Advertisement

വേട്ടക്കാരൻ പീലിയുടെ കഥപറഞ്ഞ സുഗീത് ചിത്രം ശിക്കാരി ശംഭുവിന്റെ വിജയത്തിന് ശേഷം ഈ വർഷം എത്തുന്ന രണ്ടാമത് കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപാപ്പ നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടനാട്ടുകാരുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കുട്ടനാട് കാരനായ ഫോട്ടോഗ്രാഫർ ജോണ് ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു നായിക ജെസ്സിയുടെ വേഷം അവതരിപ്പിക്കുന്നത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അദിതി രവി ആണ്. ഞണ്ടുകളുടെ നാട്ടിലെ അതിഥികളിലൂടെ തിരിച്ചു വരവ് നടത്തിയ ശാന്തി കൃഷ്ണയാണ് കുഞ്ചാക്കോ ബോബന്റെ അമ്മ വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സൗബിൻ, ധർമജൻ, പിഷാരടി, ഹരീഷ് കണാരൻ, സലിം കുമാർ, ഇന്നസെന്റ്, അജുവർഗീസ് തുടങ്ങി പുതു തലമുറയിലേയും മുൻ തലമുറയിലെയും ഹാസ്യ രാജാക്കന്മാർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുട്ടനാടൻ മാർപാപ്പ. ഇത്രയധികം ഹാസ്യ താരങ്ങൾ ഒന്നിച്ച മലയാള ചിത്രം ഈ അടുത്ത് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ തീയറ്ററുകളിൽ പൊട്ടിച്ചിരി പടർത്താൻ ഒരുങ്ങി തന്നെയാണ് മാർപാപ്പ എത്തുന്നതെന്ന് പറയാം. ശ്രീജിത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ്, നൗഷദ്, അജി തുടങ്ങിയവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കുട്ടനാട് ആസ്പദമാക്കി മുൻപ് എത്തിയ കുഞ്ചാക്കോ ബോബന്റെ പുള്ളിപുലിയും ആട്ടിൻ കുട്ടിയും ആ വർഷത്തെ മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു അത് കൊണ്ട് തന്നെ കുഞ്ചാക്കോ ബോബൻ ആരാധരകരും പ്രതീക്ഷയിലാണ്. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയ ചിത്രം പൊട്ടിച്ചിരി നിറയ്ക്കാൻ നാളെ തീയറ്ററുകളിൽ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close