പ്രതീക്ഷകൾക്ക് ആക്കം കൂട്ടി കമ്മാര സംഭവം. ആദ്യ മലയാള ചിത്രത്തിലെ ഡബ്ബിങ് അനുഭവങ്ങൾ പങ്കുവച്ചു സിദ്ധാർഥ്..

Advertisement

ദിലീപ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവം വിഷു റിലീസ് ആയി ഏപ്രിൽ ആദ്യ വാരം തന്നെ തീയേറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ദിലീപിനൊപ്പം തുല്യപ്രാധാന്യത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥ് ഉം എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിദ്ധാർഥിന്റെ വരവ് ചിത്രത്തിന്റെ വിപണി തെന്നിന്ത്യൻ സിനിമാ ലോകത്ത് വർധിപ്പിക്കാൻ കാരണമായി. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം ഗോപാലൻ ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കൂടി കമ്മരസംഭവത്തിന് ഉണ്ട്.

ദിലീപിന്റെയും സിദ്ധാർഥിനെയും കൂടാതെ ചിത്രത്തിൽ മുരളി ഗോപി, നമിത പ്രമോദ് എന്നിവരും വിവിധ വേഷങ്ങളിൽ അണിനിരക്കുന്നു. ബോയ്‌സ് എന്ന തമിഴ് ചിത്രം മലയാളത്തിലും ഉണ്ടാക്കിയ വൻ അലയൊലികളിലൂടെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ സിദ്ധാർഥ് ഏറെ കാത്തിരിപ്പിനൊടുവിൽ ആണ് മലയാള സിനിമയിലേക്ക് എത്തുന്നത്. സൈനികന്റെ വേഷം അണിഞ്ഞ സിദ്ധാർഥ് ന്റെ പോസ്റ്ററുകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Advertisement

ചിത്രത്തിൽ ഒതേനൻ ആയി എത്തുന്ന സിദ്ധാർഥ് തന്നെയാണ് ശബ്ദം കൊണ്ടും ഒതേനനു ജീവൻ നൽകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡബ്ബിങ് ആയിരുന്നു ചിത്രത്തിലേത് എന്നു ഡബ്ബിങ്ങിന് ശേഷം സിദ്ധാർഥ് പറയുകയുണ്ടായി. തന്റെ കരിയറിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഒതേനന് എന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മലയാളം പഠിച്ചു ഡബ്ബിങ് ചെയ്യുകയായിരുന്നു സിദ്ധാർഥ് പറയുകയുണ്ടായി.

പരീക്ഷയ്ക്ക് ശേഷം മാർക്കിനായി കാത്തിരിക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയിലാണ് താനെന്ന് പറഞ്ഞ സിദ്ധാർഥ്. ചിത്രത്തിന്റെ കഥ, തന്നെ പിടിച്ചിരുത്തുന്ന ഒന്നായിരുന്നുവെന്നും. കഥയ്ക്കൊത്ത മികച്ച അവതരണവും ചിത്രത്തിൽ ഉണ്ടെന്നും പറയുകയുണ്ടായി. ദിലീപിന്റെ മുൻ ചിത്രമായ രാമലീലയുടെ വമ്പൻ വിജയത്തിന് ശേഷം എത്തുന്ന ചിത്രം 200 ഓളം തീയറ്ററുകളിൽ വമ്പൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം വിഷു റിലീസ് ആയി തീയറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close